07 July, 2023 11:58:49 AM


ചമ്പക്കുളത്ത് മടവീഴ്ച; 12 ദിവസം മുമ്പ് വിത്ത് വിതച്ച പാടത്ത് വെള്ളം കയറി



ആലപ്പുഴ: കനത്തമഴയിൽ കുട്ടനാട്ട് മേഖലയിൽ വൻ കൃഷി നാശം. ബണ്ട് തകർന്നതിനെ തുടർന്ന് ചമ്പക്കുളത്തെ 160 ഏക്കറുള്ള മൂലപ്പള്ളിക്കാട് പാടശേഖരത്തിൽ വെള്ളം കയറി.

വിത്ത് വിതച്ചിട്ട് 12 ദിവസമായ പാടശേഖരത്തിലാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസം ഇടമ്പാടം-മാനങ്കരി, എഴുപതേക്കർ പാടശേഖരം എന്നിവിടങ്ങളിലും മടവീഴ്ച ഉണ്ടായിരുന്നു.

മഴയ്ക്ക് ശമനമുണ്ടെങ്കിലും മേഖലയിൽ നിന്നും വെള്ളംഇറങ്ങി തുടങ്ങിയിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K