07 July, 2023 02:55:16 PM


ചേർത്തല കഞ്ഞിക്കുഴിയിൽ കർഷക തൊഴിലാളി കുളത്തിൽ മരിച്ച നിലയില്‍



ചേർത്തല: ചേർത്തല കഞ്ഞിക്കുഴിയിൽ കർഷക തൊഴിലാളിയെ കുളത്തിൽ  മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാർഡ് കോഴികുളങ്ങര ബാബു(61) ആണ് മരിച്ചത്.

വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഇദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയോടെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കാൽവഴുതി കുളത്തിൽ  വീണതാകാമെന്നാണ് നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K