11 July, 2023 10:59:02 PM


അച്ചായന്‍സ് ഗോള്‍ഡ് തൊടുപുഴയിലും; അടുത്ത ഷോറൂമുകള്‍ ഏറ്റുമാനൂരിലും മരടിലും



തൊടുപുഴ: കേരളത്തില്‍ സ്വര്‍ണ്ണവ്യാപാരരംഗത്ത് ചുവടുറപ്പിക്കുന്ന അച്ചായൻസ് ഗോൾഡിന്‍റെ പുതിയ ഷോറൂം ഇടുക്കി ജില്ലയിലെ തൊടുപുഴ കരിങ്കുന്നത്ത് ആരംഭിച്ചു. മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചൻ ഷോറൂം ഉദ്ഘാടനം ചെയ്തു. മാനേജർമാരായ വിഷ്ണു, സുനിൽ തുടങ്ങിയവര്‍ പങ്കെടുത്തു.

മധ്യതിരുവിതാംകൂറില്‍  21-ാമത്തെ ഷോറൂമാണ് കരിങ്കുന്നത്ത് ആരംഭിച്ചത്. എറണാകുളം ജില്ലയിലെ മരടിലും കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലും ഉടന്‍ ഷോറുമുകള്‍ ആരംഭിക്കുമെന്ന് അച്ചായന്‍സ് ഗോള്‍ഡ് ജനറല്‍ മാനേജര്‍ ഷിനില്‍ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K