20 September, 2023 05:05:06 PM
ഓണം ബമ്പർ; ഭാഗ്യശാലി കോയമ്പത്തൂർ സ്വദേശി നടരാജന്‍
തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് TE 230662 എന്ന നമ്പറിനാണ്. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ഭാഗ്യശാലി. പാലക്കാട് വാളയാറിൽ നിന്നും എടുത്ത 10 ടിക്കറ്റുകളിൽ ഒരെണ്ണമാണ് നടരാജനെ കോടീശ്വരനാക്കിയത്.
കോഴിക്കോട് സ്വദേശി ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ലോട്ടറി വിറ്റത്.