25 August, 2023 05:57:54 PM


അച്ചായന്‍സ് ഗോള്‍ഡ് ഇനി ഏറ്റുമാനൂരിലും ചങ്ങനാശ്ശേരിയിലും; നാളെ ഉദ്ഘാടനം



ഏറ്റുമാനൂര്‍: മധ്യതിരുവിതാംകൂറിലെ പ്രമുഖ സ്വര്‍ണ്ണവ്യാപാരികളായ അച്ചായന്‍സ് ഗോള്‍ഡിന്‍റെ പുതിയ രണ്ട് ഷോറൂമുകള്‍ ഒരേ ദിവസം പ്രവര്‍ത്തനമാരംഭിക്കുന്നു. ഏറ്റുമാനൂരിലും ചങ്ങനാശ്ശേരിയിലുമാണ് നാളെ രണ്ട് ഷോറൂമുകളും ഉദ്ഘാടനം ചെയ്യപ്പെടുക. ഓണത്തിനുമുന്നോടിയായി തൃക്കേട്ട നാളില്‍ ഇരുഷോറൂമുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുന്നത് ലക്ഷ്മി നക്ഷത്രയാണ്.


ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ മഹാദേവക്ഷേത്രത്തിന് സമീപം ശക്തിനഗര്‍ ബസ് സ്റ്റോപ്പിന് എതിര്‍വശമുള്ള ഷോറൂമിന്‍റെ ഉദ്ഘാടനം രാവിലെ 11 മണിക്കാണ്. ചങ്ങനാശ്ശേരി കുരിശുംമൂട്ടില്‍ പാറേപ്പള്ളിക്ക് എതിര്‍വശമുള്ള ഷോറൂം വൈകിട്ട് 6 മണിക്കും ഉദ്ഘാടനം ചെയ്യപ്പെടും. മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍, ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.


സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ തൂക്കത്തില്‍ കുറവ് വരുത്താതെ ഏറ്റവും ഉയര്‍ന്ന വില നല്‍കുകയും ബാങ്കില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണ്ണം എടുത്ത് ഉയര്‍ന്ന വിലയില്‍ വില്‍ക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന അച്ചായന്‍സ് ഗോള്‍ഡിന്‍റെ 22-ാമത്തെ ഷോറൂമാണ് ഏറ്റുമാനൂരിലേത്. നാളെ വൈകിട്ട് 4ന് തിരുനക്കര മഹാദേവക്ഷേത്രത്തില്‍ അച്ചായന്‍സ് ഗോള്‍ഡ് സ്പോണ്‍സര്‍ ചെയ്യുന്ന ആനയൂട്ട് നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K