26 August, 2023 10:34:22 PM


ഏഴരപൊന്നാനകളുടെ നാട്ടിലും അഞ്ചുവിളക്കിന്‍റെ നാട്ടിലും ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് അച്ചായന്‍സ് ഗോള്‍ഡ്



ഏറ്റുമാനൂര്‍: ഏഴരപൊന്നാനകളുടെ നാട്ടിലും അഞ്ചുവിളക്കിന്‍റെ നാട്ടിലും ഉത്സാവാന്തരീക്ഷം പകര്‍ന്ന് അച്ചായന്‍സ് ഗോള്‍ഡിന്‍റെ ഷോറൂമുകള്‍ ഒരേദിവസം പ്രവര്‍ത്തനമാരംഭിച്ചു. മധ്യതിരുവിതാംകൂറിലെ പ്രമുഖ സ്വര്‍ണ്ണവ്യാപാരികളായ അച്ചായന്‍സ് ഗോള്‍ഡിന്‍റെ ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി ഷോറൂമുകള്‍ ലക്ഷ്മി നക്ഷത്ര ഉദ്ഘാടനം ചെയ്തു. 


ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ മഹാദേവക്ഷേത്രത്തിന് സമീപം ശക്തിനഗര്‍ ബസ് സ്റ്റോപ്പിന് എതിര്‍വശത്തും ചങ്ങനാശ്ശേരി കുരിശുംമൂട്ടില്‍ പാറേപ്പള്ളിക്ക് എതിര്‍വശത്തുമാണ് ഷോറൂമുകള്‍. മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍, ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന്‍ എന്നിവര്‍ ഇരുചടങ്ങിലും സന്നിഹിതരായിരുന്നു.



സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ തൂക്കത്തില്‍ കുറവ് വരുത്താതെ ഏറ്റവും ഉയര്‍ന്ന വില നല്‍കുകയും ബാങ്കില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണ്ണം എടുത്ത് ഉയര്‍ന്ന വിലയില്‍ വില്‍ക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന അച്ചായന്‍സ് ഗോള്‍ഡിന്‍റെ 22-ാമത്തെ ഷോറൂമാണ് ഏറ്റുമാനൂരിലേത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K