29 May, 2024 03:54:49 PM
വിഷു ബമ്പർ നറുക്കെടുപ്പ്: ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. വിസി 490987 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായി 12 കോടി ലഭിച്ചത്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക്
നമ്പർ:
VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490
വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ ഇതുവരെ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്. മഴ കനത്തത് ചില ഇടങ്ങളിൽ വിൽപ്പനയെ ബാധിച്ചിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില.
ആറ് പരമ്പരകളിലായി രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതൽ ഒമ്പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നൽകും. നറുക്കെടുപ്പ് ഫലം statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.