01 August, 2023 04:43:49 PM


ആശുപത്രിയിലേക്ക് പോയ യുവാവ് കാറിന്‍റെ ഡോര്‍ തുറന്ന് കായലിലേക്ക് ചാടി: മൃതദേഹം കണ്ടെത്തി



ആലപ്പുഴ: തോട്ടപ്പള്ളി പാലത്തില്‍ നിന്ന് കായലിലേക്ക് എടുത്ത് ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ചാടിയത്. പാൻക്രിയാസ് രോഗം മൂര്‍ച്ഛിച്ചതിനെ തുടർന്ന് രാവിലെ 11.30ഓടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.

കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുംവഴി കാറിന്റെ ഡോർ തുറന്ന് യുവാവ് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽനിന്നും കായലിലേക്ക് എടുത്തു ചാടുകയായിരുന്നു.

തുടര്‍ന്ന് അഗ്നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റൽ പോലീസും ചേര്‍ന്ന്  നടത്തിയ തിരച്ചിലിനൊടുവിൽ ചെങ്ങന്നൂർ അഗ്നിശമന സേനയുടെ സ്കൂബാ സംഘം ഉച്ചക്ക് 1.45 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K