05 August, 2023 12:38:36 AM


'സര്‍ക്കാര്‍' ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സ്വകാര്യ വ്യക്തിയുടെ പുറമ്പോക്ക് കയ്യേറ്റം



കോട്ടയം: സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യവ്യക്തികളുടെ പുറമ്പോക്ക് ഭൂമി കയ്യേറ്റം. കോട്ടയം നട്ടാശ്ശേരി വെട്ടിക്കാക്കുഴിയില്‍ പുത്തേട്ട് - നീലിമംഗലം റോഡരികിലാണ് തോട് കയ്യേറിയുള്ള നിര്‍മ്മാണത്തിന് ഇറിഗേഷന്‍ വകുപ്പ് കുട പിടിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് കോട്ടയം നഗരസഭയില്‍ മണ്ണ് മാഫിയയുടെ ആക്രമണത്തിന് ഇരയായ മഹേഷ് വിജയന്‍ ഇതുസംബന്ധിച്ച പരാതിയുമായി അധികൃതരെ സമീപിച്ചു. 


നേരത്തെ, മഹേഷ് നല്‍കിയ പരാതിയിൽ താലൂക് സർവ്വയർ വന്ന് അളന്ന് കയ്യേറ്റം തിട്ടപ്പെടുത്തി റീഫിക്സിംഗ് സ്കെച്ച് തയ്യാറാക്കിയിരുന്നതാണ്. ഇതിനു തൊട്ടടുത്തായി, തോടിനു കുറകെ ഒരു കലുങ്കിന്‍റെ പണി നഗരസഭയും മൈനർ ഇറിഗേഷൻ വകുപ്പും ചേർന്ന് ഈയിടെ ആരംഭിച്ചിരുന്നു . അതിന്‍റെ അപ്രോച്ച് കയ്യാല എന്നും പറഞ്ഞ് നടത്തുന്ന ഈ നിയമലംഘനത്തിന് കോട്ടയം നഗരസഭയിലെ രണ്ട് കൌണ്‍സിലര്‍മാരും കൂട്ടുനില്‍ക്കുന്നുവെന്ന് മഹേഷ് ആരോപിക്കുന്നു.


മഹേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...



"ക്രമക്കേടിന്റെ കയ്യാല: സർക്കാർ തോട് കയ്യേറി അഞ്ചര സെന്റിലധികം നികത്തി, സ്വകാര്യ വ്യക്തി കെട്ടിയ കയ്യാലയ്ക്ക് ബലം പോരെന്ന് പറഞ്ഞ്, അത് പൊളിച്ച് ഇറിഗേഷൻ വകുപ്പ് പുതിയ കയ്യാല പണിത് കൊടുക്കുന്നു. കോട്ടയം നട്ടാശ്ശേരി വെട്ടിക്കക്കുഴിയിലാണ് സംഭവം.


നേരത്തെ, ഞാൻ നല്കിയ പരാതിയിൽ താലൂക് സർവ്വയർ വന്ന് അളന്ന് കയ്യേറ്റം തിട്ടപ്പെടുത്തി റീഫിക്സിംഗ് സ്കെച്ച് തയ്യാറാക്കിയിട്ടുള്ളതാണ്. ഈ കയ്യേറ്റത്തിന്റെ തൊട്ടടുത്തായി, തോടിനു കുറകെ ഒരു കലുങ്കിന്റെ പണി നഗരസഭയും മൈനർ ഇറിഗേഷൻ വകുപ്പും ചേർന്ന് ഈയിടെ ആരംഭിച്ചിരുന്നു . അതിന്റെ അപ്രോച്ച് കയ്യാല എന്നും പറഞ്ഞാണ് ഈ നിയമലംഘനം നടത്തുന്നത്. കോട്ടയത്തെ പ്രമുഖ ധനികരിലൊരാളായ ഷാജി മാടയ്ക്കൻ എന്ന വ്യക്തിയാണ് കയ്യേറ്റം നടത്തിയിട്ടുള്ളത്. ടിയാൻ കയ്യേറിയിട്ടില്ല, ഇറിഗേഷൻ വകുപ്പ് കെട്ടിക്കൊടുത്ത കയ്യാലയാണ് എന്ന് വരുത്തി തീർക്കാനാണ് ഇപ്പോഴത്തെ ശ്രമം.


കോട്ടയം അഞ്ചാം വാർഡ് കൌൺസിലർ വിനു ആർ മോഹനും ആറാം വാർഡ് കൌൺസിലർ ദിവ്യ സുജിതും ചേർന്നാണ് കോട്ടയം നഗരസഭ ഡിപ്പോസിറ്റ് വർക്കിൽ ഉൾപ്പെടുത്തി ടി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ക്രമക്കേട് സംബന്ധിച്ച് കളക്ടർക്കും വിജിലൻസിനും പരാതി നല്കിയിട്ടുണ്ട്. രണ്ട് വർഷം മുൻപ്, കോട്ടയം നഗരസഭയിൽ വെച്ച് എന്നെ മണ്ണു മാഫിയ ആക്രമിച്ചതിന്, ടി കയ്യേറ്റം സംബന്ധിച്ച് ഞാൻ പരാതി നല്കിയതും ഒരു കാരണമായിരുന്നു . അന്ന് ഞാനിട്ട പോസ്റ്റിന്റെ ലിങ്ക് ചുവടെ.

https://www.facebook.com/.../pfbid02bB77hChLBfHKRWtqLWFof... "


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K