07 August, 2023 06:16:19 PM


കായംകുളത്ത് വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി



കായംകുളം: മുക്കട അതിർത്തിച്ചിറയിലെ കുളത്തിൽ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം മുണ്ടുകോട്ട വടക്കതിൽ രാജേന്ദ്രപ്രസാദ് - സന്ധ്യ ദമ്പതികളുടെ മകൾ അന്നപൂർണ (14) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണപുരം സാംസ്കാരിക നിലയത്തിലെ ജലാശയത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ഞായറാഴ്ച വൈകിട്ട് അഞ്ചര മുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K