11 August, 2023 12:32:46 PM


ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിൽ വീണ യുവതി മരിച്ചു



ആലപ്പുഴ: ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി റെയില്‍വേ പാളത്തിലേക്ക് വീണ യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടിൽ രാജേഷിന്‍റെ ഭാര്യ മീനാക്ഷി (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.25ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

എറണാകുളം – കായംകുളം പാസഞ്ചർ ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവതി അതേസമയം സ്റ്റേഷനിൽ എത്തിയ കൊച്ചുവേളി എക്സപ്രസിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ആ ട്രെയിൻ വിട്ടുപോയി. ഇതോടെ തിരിച്ച് എറണാകുളം– കായംകുളം പാസഞ്ചറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീഴുകയായിരുന്നെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

തലയ്ക്കും ഇടതുകാലിനും പരിക്കേറ്റ യുവതിയെ ആർപിഎഫ് ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. യുവതിയുടെ ഇടതുകാൽപാദം അറ്റ നിലയിലാണ്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K