19 August, 2023 10:18:31 AM


പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകൻ പിടിയിൽ



ആലപ്പുഴ: പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകനെ ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. ആലപ്പുഴ കാളാത്ത്​ തടിക്കൽ  നിഖിലിനെയാണ്  (24) ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്. 

മദ്യപിച്ചുണ്ടായ ബഹളത്തിൽ അടിയേറ്റാണ് നിഖിലിൻ്റെ  പിതാവ്​ ആലപ്പുഴ കാളാത്ത് തടിക്കൽ കയർ ഫാക്ടറി തൊഴിലാളി സുരേഷ്കുമാർ (55) മരിച്ചത്.

പണമിടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവിനെ ക്രൂരമായി മർദിച്ചശേഷം മകൻ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ്​ കേസിനാസ്പദമായ സംഭവം. 

അച്ഛനും മകനും തമ്മിൽ​ വാക്കേറ്റവും ബഹളവും നടന്നതായി മാതാവ്​ മിനിമോൾ പൊലീസിന്​ മൊഴിനൽകിയിരുന്നു. വീടിന്‍റെ ചവിട്ടുപടിയിൽനിന്ന്​ വീണ്​ കാലിന്​ പരിക്കേറ്റ മിനിമോൾ പ്ലാസ്റ്ററിട്ട്​ കിടപ്പിലായതിനാൽ ഇരുവരും വാക്കേറ്റമുണ്ടായപ്പോൾ ഇടപെടാനായില്ല. 

കുറച്ച് കഴിഞ്ഞ് വാക്കേറ്റവും ബഹളവും നിലച്ചപ്പോൾ പ്രശ്നം തീർന്നുവെന്ന്​ കരുതി​ മിനിമോൾ ഉറങ്ങാൻ കിടന്നു. എന്നാൽ പിറ്റേന്ന്​ സുരേഷ്​​ ഏഴുന്നേൽക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ്​​​ മരിച്ചനിലയിൽ കണ്ടെത്തിയത്​.

ഈ മാസം 28 ന്​ നിഖിലിന്‍റെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹ ആവശ്യത്തിനായി കരുതിയ പണം എടുത്തതിനെചൊല്ലിയുണ്ടായ തർക്കമാണ്​​ വാക്കേറ്റത്തിൽ കലാശിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K