21 August, 2023 03:56:17 PM


1

സര്‍,

ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷനില്‍നിന്നും ഏതാനും അംഗങ്ങള്‍ രാജിവെയ്ക്കുന്നതായുള്ള അങ്ങയുടെ തീയതിയിലെ ഈ-മെയില്‍ സന്ദേശം ഭരണസമിതി യോഗം ചര്‍ച്ചയ്ക്കെടുക്കുകയും താഴെപറയുന്ന കാരണങ്ങളാല്‍ മെയിലില്‍ കിട്ടിയ കത്ത് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

1) താങ്കള്‍ അയച്ചിരിക്കുന്ന കത്ത് ഒറിജിനല്‍ രേഖയല്ല. പകര്‍പ്പ് മാത്രമാണ്.

2) അസോസിയേഷന്‍ നിയമാവലി അനുസരിച്ച് രാജി വെയ്ക്കുവാന്‍ ആഗ്രഹിക്കുന്ന അംഗം തന്‍റെ രാജികത്ത് സെക്രട്ടറിയെ/ പ്രസിഡന്‍റിനെ നേരിട്ട് ഏല്‍പ്പിക്കേണ്ടതുണ്ട്. ഫോട്ടോസ്റ്റാറ്റ് കോപ്പി സ്വീകരിക്കാനാവില്ല.

3) ഒരു അംഗത്തിന്‍റെ രാജികത്ത് മറ്റൊരു അംഗത്തിന് നല്‍കാന്‍ അവകാശമില്ല.

4) പ്രസ്തുത കത്തില്‍ ഒപ്പിട്ടിരിക്കുന്ന രണ്ട് പേര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ അംഗങ്ങളല്ല.

5) കത്തില്‍ ഒപ്പിട്ടിരിക്കുന്ന അസോസിയേഷന്‍ കമ്മറ്റിഅംഗം ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ ഒരു രാജികത്ത് ആര്‍ക്കും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917