23 August, 2023 04:31:47 PM


ആലപ്പുഴ ബൈപ്പാസിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ദുരന്തം



ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്‍റെ മുകളിൽ കാറും ടാങ്കർ ലോറിയും ഉണ്ടായ കൂട്ടിയിടിച്ചു. കൂട്ടിയിടിയിൽ കാർ യാത്രക്കാരൻ കാറിൽ കുടുങ്ങി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. ടാങ്കർ ലോറിയിൽ പെട്രോൾ ആയിരുന്നു.

കാറിന്‍റെ മുൻഭാഗത്ത് തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ടാങ്കർ ലോറിയിലെ ഡ്രൈവർ ലോറിയിൽ ഉണ്ടായിരുന്ന തീ അണയ്ക്കുന്ന ഗ്യാസ് ഉപയോഗിച്ചത് കൊണ്ട് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു. കാറിൽ അകപ്പെട്ട ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.

രണ്ടു വാഹനവും ഇടിച്ച് കുടുങ്ങിക്കിടന്നപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീപിടുത്തം ഉണ്ടായത്. തീ അണച്ചത് കൊണ്ട് ടാങ്കർ ലോറിയിൽ തീ പടരാതെ വലിയ ഒരു ദുരന്തം ഒഴുവാക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K