02 September, 2023 08:05:31 AM


ദേശീയപാതയില്‍ സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിക്ക് പുറകിലിടിച്ചു; 15 പേര്‍ക്ക് പരിക്ക്



ഹരിപ്പാട്: ദേശീയ പാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിക്ക് പിന്നിലിടിച്ചു ബസ് യാത്രക്കാരായ പതിനഞ്ചോളം  പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മുന്നുപേരെ വണ്ടാനം മെഡി.കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് തിരുനൽവേലിയിലേക്ക് ടാറുമായി പോയ ടാങ്കറിനു പിന്നിൽ ഇടിച്ചത്. ഉടൻ തന്നെ ഹരിപ്പാട് പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K