02 September, 2023 01:21:36 PM
ധീരജ് വധക്കേസ്; നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്
ഇടുക്കി: ധീരജ് വധക്കേസിൽ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ തീരുമാനിച്ച ദിവസം നിഖിൽ പൈലി കോടതിയിൽ ഹാജരാക്കാത്തതിനെ തുടർന്നാണ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടണം എന്നാണ് പൊലീസിനോട് നിർദ്ദേശിച്ചിരിക്കുന്നത്. കുറ്റപത്രം വായിക്കാനായി കേസ് ഒക്ടോബർ നാലിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഖിൽ പൈലി പങ്കെടുത്തതിൽ വൻവിമർശനം ഉയർന്നിരുന്നു. ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു. യുഡിഎഫ് പ്രചാരണം നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.