05 September, 2023 03:09:35 PM


കലവൂരിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു



ആലപ്പുഴ: കലവൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ബിജുമോന്‍ ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന ഭാര്യ രതി മോള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്ക്. ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിന്‍റെ മുൻവശം തകർന്നതിനെ തുടർന്ന് അഗ്നിശമന സേന‍യെത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. 

നിയന്ത്രണം വിട്ടുവന്ന ആലപ്പുഴ കലവൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് സമീപത്ത് ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നിര്‍മ്മാണം നടക്കുന്ന മീഡിയനില്‍ ഇടിച്ചാണ് നിന്നത്. ബസിലെ ചില യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K