12 September, 2023 12:49:55 PM


മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നുപേർ വെടിയേറ്റ് കൊല്ലപ്പെട്ടു



ഇംഫാല്‍: മണിപ്പൂരിൽ സംഘര്‍ഷം. ഇന്ന് രാവിലെ ഉണ്ടായ വെടിവെയ്പ്പില്‍ മുന്ന് പേര്‍ കൊല്ലപ്പെട്ടു. കാങ്പോക്പി ജില്ലയിലാണ് സംഭവം. കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ട മൂന്ന് പേരും. വെടിവെച്ചത് മെയ്തികളാണെന്നാണ് കുക്കി വിഭാഗം ആരോപിച്ചു.

കലാപം തുടങ്ങി 4 മാസം പിന്നിടുമ്പോഴും മണിപ്പൂരിൽ സംഘർഷങ്ങൾക്ക് ശമനമില്ല. ഏറ്റവും ഒടുവിലായി കാങ്പോക്പിയിൽ ഇന്ന് രാവിലെയുണ്ടായ വെടിവയ്പ്പിൽ കുക്കി വിഭാഗക്കാരായ മൂന്നുപേർക്ക് ജീവൻ നഷ്ടമായി. നിരവധിപ്പേർക്ക് പരിക്കേറ്റു. 

ഇന്നുരാവിലെ എട്ടരയോടെയായിരുന്നു വെടിവയ്പ്പ്. . പിന്നിൽ മെയ്തെയ്കളെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. ഇതിനിടെ പൊലീസും കേന്ദ്രസുരക്ഷാസേനകളും തമ്മിൽ വീണ്ടും നേർക്കുനേർ വരുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കേന്ദ്രസേനകളാണ് സംരക്ഷണം നൽകുന്നതെന്ന് കുക്കി സംഘടനകൾ പറയുമ്പോഴാണ്, മെയ്തെയ് വിഭാഗക്കാരെ സംരക്ഷിക്കുന്ന മണിപ്പുർ പൊലീസിലെ കമാൻഡോ വിഭാഗത്തിന്‍റെ പ്രകോപനപരമായ നീക്കം. സെപ്റ്റംബർ 8 ന് മൂന്ന് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത തെങ്‌നൗപാൽ ജില്ലയിലെ പല്ലേലിൽ ഉണ്ടായ അക്രമത്തിന് തൊട്ടുപിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K