15 September, 2023 12:22:38 PM
'ഇമ്പോസിഷന്‍ എഴുതാത്തതിന് എണീപ്പിച്ചുനിര്‍ത്തി': ഭീമന്‍ രഘുവിന് ട്രോള്‍ മഴ
![](https://www.kairalynews.com/uploads/page_content_images/kairaly_news_16947607580.jpeg)
തിരുവനന്തപുരം: 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിൽ നടന്‍ ഭീമന്‍ രഘുവിന്‍റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചർച്ചയാക്കുന്നത്.
പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് കേൾക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പിണറായി വിജയൻ പ്രസംഗിച്ച 15 മിനുട്ടും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പ്. നില്‍പ്പിന്‍റെ കാരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുനേറ്റ് നിന്നതെന്നായിരുന്നു ഭീമന്‍ രഘുവിന്റെ മറുപടി. എന്നാല്‍ ഇമ്പോസിഷന്‍ എഴുതാത്തതിന് എണീപ്പിച്ചുനിര്‍ത്തി തുടങ്ങി അനവധി ട്രോളുകളാണ് രഘുവിന്‍റെ ഈ വീഡിയോയ്ക്ക് പിന്നാലെ പ്രചരിക്കുന്നത്.