28 September, 2023 10:25:58 AM


കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന് ക്രൂരമർദനം; അന്വേഷണം ആരംഭിച്ചു



കൊച്ചി: കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന് ക്രൂരമർദനം. കടവന്ത്ര സ്വദേശി കെ.ടി ചെഷയറിനാണ് മർദനമേറ്റത്. സംഭവത്തിൽ നാലുപേർക്കെതിരെ ഹിൽ പാലസ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. സ്കൂട്ടറിലും ബൈക്കിലുമായെത്തിയ നാലുപേർ വൈറ്റില കണിയാമ്പുഴ റോഡിന് സമീപത്തുവെച്ച് കമ്പിവടികൊണ്ട് കെ.ടി ചെഷയറിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ചെഷയറിന്‍റെ കയ്യുടെയും കാലിന്‍റെയും എല്ലുകൾക്ക് പൊട്ടലുണ്ടായി. പരിക്കേറ്റ ഇയാളെ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K