29 September, 2023 10:20:48 AM


ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി



കൊച്ചി: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസനാണ് മരിച്ചത് (48). അനുജൻ തോമസിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷൻ ഓഫിസറാണ് പ്രതി. 

വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകതിന് കാരണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.  ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. 

പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്‍റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു.  ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K