29 September, 2023 06:49:08 PM


കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച്​ വൈദ്യുതി പോസ്റ്റും മതിലും തകർന്നു



കോട്ടയം: ചുങ്കം തിരുവാറ്റയിൽ നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച്​ വൈദ്യുതി പോസ്റ്റും, മതിലും തകർന്നു. അപകടത്തിൽ ഏറ്റുമാനൂർ സ്വദേശിക്ക് പരിക്ക്​. ആഡംബര കാർ പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ തിരുവാറ്റ ജംഗ്ഷനു സമീപമാണ്​ അപകടമുണ്ടായത്.

കോട്ടയം ഭാഗത്തുനിന്ന്​ വേഗതയിൽ എത്തിയ കാർ റോഡരികിലെ മരത്തിലിടിച്ച ശേഷം നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റും, തൊട്ടടുത്ത വീടിന്‍റെ മതിലിലും ഇടിച്ച് തകർത്ത ശേഷമാണ്​ നിന്നത്​. വീടിന്‍റെ മുറ്റത്താണ് കാർ ഇടിച്ച് കിടന്നത്. ഡ്രൈവറുടെത് ഗുരുതര പരിക്കല്ലെന്നാണ് വിവരം.

മഴയെ തുടർന്ന്​ വാഹനം ബ്രേക്ക്​ ചെയ്തപ്പോൾ നിയന്ത്രണം നഷ്ടമായതാണെന്നാണ് നിഗമനമുള്ളത്. അപകടത്തിൽ വൈദ്യതി ലൈനുകളും, ഏഷ്യാനെറ്റിന്‍റെ ഫൈബർ കേബിളുകളും തകരാറിലായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട പ്രയ്തനത്തിനൊടുവിൽ ഇവ പുനസ്ഥാപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K