29 September, 2023 08:01:38 PM


കോട്ടയത്ത് വീണ്ടും എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട; യുവാവ് പിടിയിൽ



കോട്ടയം: കെ.എസ് ആർ.ടി.സി ബസ് സ്റ്റാന്‍റിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി എത്തിയ യുവാവ് പിടിയിൽ. വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്ക് കൊണ്ട് വന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി തിരുവല്ല സ്വദേശി കവിയൂർ ചെറുപുഴക്കാലായിൽ അരുൺ മോൻ സി.വി (24 ) യെ കോട്ടയം റേഞ്ച് ഇൻസ്പെക്ടർ പി.വൈ ചെറിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കാറ്ററിംഗ് ജോലിയുടെ ഇടവേളകളിൽ  കേരളത്തിൽ പല ജില്ലകളിലും വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളെ കുറച്ച് ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു.

ഇന്ന് ഇയാൾ കോട്ടയത്ത് എത്താൻ സാധ്യതയുണ്ട് എന്ന്  മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കിയ എക്സൈസ് സംഘം സ്റ്റാൻഡിൽ എത്തി. ഈ സമയം ഷോൾഡർ ബാഗിൽ കഞ്ചാവുമായി  പ്രിതിയുമെത്തി. എന്നാൽ എക്സൈസുകാരെ കണ്ട് മറ്റൊരു ബസിൽ യറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

റെയ്ഡിൽ പ്രവന്റീവ് ഓഫീസർമാരായ രാജീവ് .കെ. , മനോജ് കുമാർ ഡി കണ്ണൻ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ ,രതീഷ് കെ നാണു, ലാലു തങ്കച്ചൻ, അരുൺ കെ.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ അമ്പിളി എന്നിവർ പങ്കെടുത്തു.

ഇന്ന് നടത്തിയ മറ്റൊരു റെയ്ഡിൽ എക്സൈസ് സ്പഷ്യൽ സ്ക്വാഡ് ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെയും പിടികൂടിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K