30 September, 2023 05:27:20 PM


'മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ': സി പി എമ്മിനെതിരെ സ്വപ്ന സുരേഷ്



തിരുവനന്തപുരം: ഇഡിയെ എതിര്‍ക്കുന്ന സിപിഎമ്മിനെതിരെ സ്വപ്ന സുരേഷ് രംഗത്ത്. മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂവെന്നും ഈ വാർത്തകൾ ശെരിയാണെങ്കിൽ എല്ലാം ഒരു കൂട്ടുകച്ചവടമായി വേണം വിലയിരുത്താനെന്നും പറഞ്ഞു കൊണ്ട് ഫേസ്ബുക്ക് പേജിലൂടെയാണ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളില്‍  വന്ന വാര്‍ത്തകളുടെ സ്ക്രീന്‍ ഷോര്‍ട്ടുകള്‍ സഹിതമാണ് സ്വപ്ന തന്‍റെ നിലപാട് വ്യക്തമാക്കിയത്.

സ്വപ്ന സുരേഷിന്‍റെ ഫേസ്ബുക്ക് ചുവടെ;

"ഈ വാർത്തകൾ ശെരിയാണെങ്കിൽ എല്ലാം ഒരു കൂട്ടുകച്ചവടമായി വേണം വിലയിരുത്താൻ.. 

രണ്ടുപേരും മുസ്ലിം ലീഗ് നേതാക്കൾ.. രണ്ടുപേർക്ക് എതിരെയും ED കേസ് എടുത്തിരുന്നു.. P K കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള കേസ്  BJP നേതാവ് K സുരേന്ദ്രന്റെ കുഴല്പണക്കേസ് പോലെ എവിടെയോ മുങ്ങിപ്പോയി.. പക്ഷേ KM ഷാജി തന്റെ നേർ ED കേസ് എടുത്ത സമയം മുതൽ കേസിൽ നിന്നും കോടതി ക്ലീൻ ചീട്ട് നൽകിയത് വരേ തനതായ ശൈലിയിൽ നിലപാട് പറഞ്ഞു..  ഇന്നും സഹകരണമേഖലയിലെ കൊള്ളകൾക്ക് എതിരെ കൃത്യമായി സംസാരിക്കുന്നതും കാണാം..

മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ..

എന്തുകൊണ്ട് സിപിഎം നേതാക്കൾ ഒരേ സ്വരത്തിൽ ED യെ എതിർക്കുന്നു ?? കാര്യം വ്യക്തം , അവരുടെ മടിയിലെ കനമാണ് അവരെക്കൊണ്ട് ED യെ എതിർക്കാൻ പ്രേരിപ്പിക്കുന്നത്.. അല്ലെങ്കിൽ മുസ്ലിം ലീഗ് നേതാവ് KM ഷാജിക്കുള്ള ധൈര്യം, മാത്യു കുഴൽനാടാനുള്ള ധൈര്യം , അനിൽ അക്കരയുടെ ധൈര്യം മറ്റുള്ള നേതാക്കൾക്ക് ഇല്ലാതെ പോകുന്നത് എന്നതാണ് നമ്മൾ സാമാന്യ യുക്തിക്ക് ചിന്തിക്കേണ്ടത്.."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K