01 October, 2023 06:54:23 PM


മധ്യവയസ്കയെ വീട്ടില്‍കയറി ആക്രമിച്ച എരുമേലി സ്വദേശി യുവാവ് അറസ്റ്റിൽ



എരുമേലി : മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കണമല മുക്കന്‍പെട്ടി ഭാഗത്ത് തെക്കേചെരുവിൽ വീട്ടിൽ  അഭിലാഷ് കുമാർ റ്റി.വി (40) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്ന മധ്യവയസ്ക്കയെ ചീത്ത വിളിക്കുകയും, ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും, ഇവരുടെ വസ്ത്രം വലിച്ചു കീറി അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.


ഇവരുടെ പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ ബാബു, എ.എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ മനോജ് കുമാർ, ലേഖ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K