10 October, 2023 11:52:52 AM


കള്ളപ്പണ ഇടപാട്: ആം ആദ്മി പാർട്ടി എംഎൽഎ അമാനതുല്ലാ ഖാന്‍റെ വീട്ടിൽ ഇഡി റെയ്ഡ്



ന്യൂഡൽഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആംആദ്മി പാർട്ടി എംഎൽഎ അമാനതുല്ലാ ഖാന്‍റെ ഡൽഹിയിലെ വസതിയിൽ റെയ്ഡ് നടത്തി ഇഡി. ഓഖ്‌ല മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഖാൻ. 

ഡൽഹി വഖഫ് ബോർഡിൽ അനധികൃത നിയമനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആന്‍റി കറപ്ഷൻ ബ്യൂറോയും (എസിബി) സിബിഐയും ഖാനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതേത്തുടർന്ന് 2022 ൽ എസിബി ഖാനെ അറസ്റ്റ് ചെയ്തു. 

ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരുന്ന കാലത്ത് 32 പേരെ അനധികൃതമായി നിയമിച്ചുവെന്നും സാമ്പത്തിക തിരിമറിയും മറ്റു ക്രമേക്കേടുകളും നടത്തിയെന്നുമാണ് എസിബി എഫ്ഐആറിൽ ആരോപിച്ചിരുന്നത്. ഇതിന്‍റെ ചുവടു പിടിച്ചാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഖാന്‍റെ ഉടമസ്ഥതയിലുള്ള ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്. 

എഎപി എംപി സഞ്ജയ് സിങ്ങിന്‍റെ വസതിയിൽ റെയ്ഡ് നടത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് എഎപിയുടെ മറ്റൊരു നേതാവിനെ കൂടി ഇഡി ലക്ഷ്യമിടുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K