11 October, 2023 10:08:53 AM


വിമാനത്തിൽ യുവ നടിയോട് സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി



കൊച്ചി: വിമാനത്തിൽ സിനിമ നടിയോട് സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി. എയർ ഇന്ത്യയുടെ മുംബൈ - കൊച്ചി വിമാനത്തിലാണ് സംഭവം. 

സീറ്റ് തർക്കത്തെ തുടർന്ന് അപമര്യാദയായി പെരുമാറിയെന്നാണ് യുവ മലയാളി നടിയുടെ പരാതി. നെടുമ്പാശ്ശേരി പോലീസിന് പരാതി ഇ-മെയിൽ ചെയ്തിരിക്കുകയാണ്.  പരാതി നേരിട്ട് തരാൻ ആവശ്യപ്പെടുമെന്ന് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K