12 October, 2023 10:46:19 AM


ബീഹാറിൽ ട്രെയിൻ പാളം തെറ്റി, 4 മരണം; 100 ലേറെ പേർക്ക് പരിക്ക്



ന്യൂഡൽഹി: ബീഹാറിൽ ബക്സർ ജില്ലയിൽ ട്രെയിൻ പാളം തെറ്റി 4 യാത്രക്കാർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

ബക്സറിലെ രഘുനാഥപുർ സ്റ്റേഷന് സമീപം ഇന്നലെ രാത്രി 9.35 ഓടെയാണ് അപകടം ഉണ്ടായത്. 3 എസി കോച്ചുകളാടക്കം 6 കംപർട്ട്മെന്റുകളാണ് പാളം തെറ്റിയത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടം മൂലം ഈ പാതയിൽ ഗതാഗതം സ്തംഭിച്ചതിനാൽ ഒട്ടേറെ ട്രെയിനുകൾ വഴിതിരിച്ചു വിട്ടതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K