13 October, 2023 09:51:54 AM


ഓപ്പറേഷൻ അജയ്: ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി



ന്യൂഡൽഹി: 'ഓപ്പറേഷൻ  അജയ്' യുടെ  ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. സംഘത്തിൽ 9 മലയാളികളുമുണ്ട്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K