20 October, 2023 05:01:23 PM


രാജ്യത്ത് മാനുവൽ സ്‌കാവഞ്ചിങ് പൂർണമായും ഇല്ലാതാക്കണം- സുപ്രിംകോടതി



ന്യൂഡല്‍ഹി: രാജ്യത്ത് മാനുവൽ സ്‌കാവഞ്ചിങ് പൂർണമായും ഇല്ലാതാക്കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  മനുഷ്യരെ ഉപയോഗിച്ചുള്ള വിസർജ്യം നീക്കം ചെയ്യൽ നിർത്തലാക്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.

മനുഷ്യന്‍റെ അന്തസിന് വേണ്ടിയാണ് നടപടിയെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.തോട്ടിപ്പണിക്കിടയിൽ കഴിഞ്ഞ 5 വർഷത്തിനിടെ 347 പേരാണ് രാജ്യത്ത് മരിച്ചത്. ഇതിൽ 40 ശതമാനവും ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ്. ഇത് ഗുരുതരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടലുണ്ടായത്.   

തോട്ടിപ്പണിക്കിടെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 30 ലക്ഷം രൂപ വീതം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കാൻ മാർഗനിർദേശവും കോടതി പുറപ്പെടുവിച്ചു. ഇന്ന് വിരമിക്കാനിരിക്കെ ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ അവസാനത്തെ ദിവസമാണ് നിർണായകമായ വിധി പ്രസ്താവം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K