20 October, 2023 08:03:04 PM


വാൽപ്പാറ ഷോളയാറിൽ വിനോദയാത്ര സംഘത്തിലെ 5 യുവാക്കൾ മുങ്ങിമരിച്ചു



കോയമ്പത്തൂർ: വാൽപ്പാറ ഷോളയാറിൽ ചുങ്കത്ത് വിനോദ യാത്രക്ക് എത്തിയ സംഘത്തിലെ 5 യുവാക്കൾ മുങ്ങി മരിച്ചു.  ശരത്, റാഫേൽ , ധനുഷ് , അജയ്, വിനീത് എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂർ സ്വദേശികളായ വിദ്യാർഥികളാണ് ഷോളയാറിൽ എത്തിയത്. 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടത് കോയമ്പത്തൂര്‍ ഉക്കടം സ്വദേശികള്‍. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K