21 October, 2023 09:28:48 AM


ലൈഫ് മിഷൻ: സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവരുടെ സ്വത്തുക്കള്‍ ഈഡി കണ്ടുകെട്ടി



ന്യൂഡല്‍ഹി: ലൈഫ് മിഷൻ കേസില്‍ സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവരുടെ സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടേറ്റ് കണ്ടുകെട്ടി. ബാങ്ക് ബാലൻസും വീടും ഉള്‍പ്പെടെയുളള 5.38 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇഡി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


ലൈഫ് മിഷൻ കോഴക്കേസില്‍ സ്വപ്ന സുരേഷിനെ കുരുക്കിലാക്കി യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി പുറത്തുവന്നിരുന്നു. സര്‍ക്കാരുമായി കരാര്‍ ഒപ്പിടും മുമ്ബ് തന്നെ സ്വപ്ന സുരേഷും സംഘവും കോഴ ആവശ്യപ്പെട്ടുവെന്ന് സന്തോഷ് ഈപ്പൻ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പൻ ഇഡിക്ക് നല്‍കിയ മൊഴിയിലുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K