24 October, 2023 02:48:00 PM


വാഹനമോടിക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമം; കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേര്‍ക്ക് ദാരുണാന്ത്യം



റാഞ്ചി: കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെ ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപെട്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണു കാര്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K