31 October, 2023 06:33:47 AM


കളമശ്ശേരി സ്ഫോടനം: ബിജെപി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണനെതിരെ പരാതി



കൊച്ചി : കളമശേരി സമ്ര കണ്‍വൻഷൻ സെന്‍ററില്‍ ഞായറാഴ്ച ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഡോ. കെ.എസ്.രാധാകൃഷ്ണൻ പത്രസമ്മേളനത്തില്‍ കളമശേരിയിലെ മുഴുവൻ ജനങ്ങളെയും തീവ്രവാദികളായി ചിത്രീകരിക്കുകയും വര്‍ഗീയമായി ആക്ഷേപിക്കുകയും ചെയ്തുവെന്ന് ആരോപിച്ച്‌ മുസ്ലിം ലീഗ് കളമശേരി ടൗണ്‍ കമ്മിറ്റി പോലീസില്‍ പരാതി നല്‍കി.


ഭീതിജനകമായ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്ന സമയത്ത് ജനങ്ങളില്‍ കൂടുതല്‍ ആശങ്കയും ഭയപ്പാടും ഉണ്ടാക്കുന്ന തികച്ചും വര്‍ഗീയത ആളിക്കത്തിക്കുന്ന വാക്കുകളാണ് രാധാകൃഷ്ണൻ ഉപയോഗിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍, കളമശേരി എസ്‌എച്ച്‌ഒ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K