31 October, 2023 03:07:49 PM


മദ്യനയ കേസ്: അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു



ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ  അറസ്റ്റിന് സാധ്യതയേറുന്നു. അറസ്റ്റുണ്ടായാലും രാജി വയ്ക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. മനീഷ് സിസോദിയയുടെ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ കേസിൽ നടപടി ഊർജ്ജിതമാക്കുകയാണ് അന്വേഷണ ഏജൻസികൾ. 

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജരിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം. കേസിൽ സഞ്ജയ് സിങ്ങിന്‍റെ അറസ്റ്റിന് പിന്നാലെയാണ് കെജരിവാളിലേക്ക് ഇഡി എത്തുന്നതെന്നതും പ്രധാനപ്പെട്ടതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K