06 November, 2023 12:14:11 PM


വിയ്യൂർ ജയിലിലെ സംഘർഷം; കൊടി സുനിക്കെതിരെ വധശ്രമത്തിന് കേസ്



തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിലുണ്ടായ സംഘർഷത്തിൽ കൊടി സുനി ഉൾപ്പെടെ പത്തു തടവുകാർക്കെതിരേ കേസ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ നാലു ജീവനക്കാർക്കും ഒരു തടവുകാരനും പരിക്കേറ്റിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഭക്ഷണ വിതരണത്തെച്ചൊല്ലി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം എതിർ സംഘത്തെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ജയിൽ ഉദ്യോഗസ്ഥർ മർദനമേറ്റ തിരുവനന്തപുരം സംഘത്തെ ജയിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K