19 November, 2023 01:08:19 AM


സിനിമ സീരിയൽ താരം വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ



കോട്ടയം: പാമ്പാടി കാള ചന്തയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സിനിമ സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്.

രാവിലെ 11ന് വിനോദ് ബാറിനുള്ളിൽ എത്തിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെ കാറിനുള്ളിൽ കയറി എസി പ്രവർത്തിപ്പിച്ചു കൊണ്ട് ഇതിനുള്ളിൽ ഇരിക്കുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാറിനുള്ളിൽ നിന്ന് വിനോദ് ഇറങ്ങി വരാതായത് ഹോട്ടലിന്റെ സുരക്ഷാ ജീവനക്കാരൻ ശ്രദ്ധിച്ചതോടെയാണ് ബോധരഹിതനാണെന്ന് വ്യക്തമായത്.

തുടർന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ച് പുറത്തെടുത്ത് പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർച്ചയായി കാറിന്റെ എയർ കണ്ടീഷൻ പ്രവർത്തിപ്പിച്ചതിനെത്തുടർന്ന് ഉണ്ടായ വിഷവാതകം ശ്വസിച്ചതാണോ മരണകാരണമെന്ന് സംശയിക്കുന്നുണ്ട്.

നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി സിനിമകളില് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അവിവാഹിതനാണ്. പാമ്പാടി എസ്.എച്ച്.ഒ സുവർണ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K