20 November, 2023 05:15:41 PM


യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജയിച്ചവരിൽ പോക്സോ കേസ് പ്രതിയും



തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ പോക്സോ കേസ് പ്രതിയും വെള്ളനാട് മണ്ഡലം പ്രസിഡന്‍റായി വിജയിച്ച ജ്യോതിഷ് പോക്സോ കേസിലെ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ്  ജയിലിലായിരുന്നു. ഈ കേസിൽ കുറ്റപത്രം   നെടുമങ്ങാട് കോടതിയിൽ സമര്‍പ്പിച്ചിരിക്കുകയാണ്. വ്യാജ തിരഞ്ഞെടുപ്പ് കാർഡ് കേസിന് പിന്നാലെയാണ് പോക്സോ കേസ് പ്രതി തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന വിവരവും പുറത്ത് വരുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K