23 November, 2023 02:07:28 PM


ചലച്ചിത്രതാരം അജിത്തിന്‍റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമിച്ചു



പത്തനംതിട്ട: തമിഴ് നടൻ അജിത്തിന്‍റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമിച്ചതായി കണ്ടെത്തൽ. പ്രതി അഭിനന്ദ് വിക്രത്തിന്‍റെ ഫോണിൽ നിന്നാണ് ഐ ഡി കണ്ടെത്തിയത്. വ്യാജ കാർഡുകൾ നിർമിച്ചത് 'എ' ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനെന്ന് പൊലീസ് വ്യകതമാക്കി. ഇതിനുവേണ്ടി ഗൂഢാലോചന നടന്നുവെന്നും, കാർഡ് നിർമിച്ചത് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്നും പൊലീസ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K