26 November, 2023 05:42:15 PM


റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്



പാലാ : റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നിലനില്‍ക്കുന്ന സാമ്ബത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. വണ്ടിച്ചെക്കു നല്‍കി കബളിപ്പിച്ചെന്ന കേസിൽ കോടതിയിൽ ഹാജരാക്കിയ ഗിരീഷിന് ജാമ്യം ലഭിച്ചു.

ഞായറാഴ്ച രാവിലെയാണ് പാലായില്‍ നിന്നുള്ള പൊലീസ് സംഘം ഗിരീഷിന്റെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ലോംഗ് പെന്‍ഡിംഗ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

അതേ സമയം, ഒരാഴ്ച മുമ്ബ് വന്ന വാറന്റ് നടപ്പാക്കാന്‍ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു. 2012 മുതല്‍ നിലനില്‍ക്കുന്ന ലോറിയുടെ ഫിനാന്‍സുമായി ബന്ധപ്പെട്ട കേസാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K