27 November, 2023 11:13:39 AM


പന്തളത്ത് പിക്കപ്പ് വാനിന്‍റെ പിന്നിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു



പന്തളം : എം സി റോഡിൽ പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിന്‍റെ പിന്നിൽ ബൈക്ക് ഇടിച്ച് ആണ് അപകടം.വിളക്കുടി ആവണീശ്വരം അൽത്താഫ് മൻസിലിൽ അൽത്താഫ് (25) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആണ് അപകടം നടന്നത്. പന്തളം ഭാഗത്ത് നിന്നും പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാൻ മെഡിക്കൽ ജംക്ഷനിൽ നിന്നും പൂഴിക്കാട് - കുടശ്ശനാട് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിന്നാലെ വന്ന ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K