28 November, 2023 03:03:18 PM


ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയത്തിലേക്ക്; സില്‍ക്യാര ടണല്‍ തുരന്നു



ഉത്തരകാശി: ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയത്തിലേക്ക്. 17 ദിവസത്തെ പരിശ്രമത്തിന് ശേഷം സില്‍ക്യാര ടണല്‍ തുരന്നു. എസ് ഡി ആര്‍ എഫ് സംഘം ആംബുലന്‍സുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. തുരങ്കം തുരന്ന് എത്തിയ രക്ഷാ പ്രവർത്തക സംഘത്തിന്‍റെ നേതൃത്വത്തിൽ ആദ്യ സംഘത്തെ ആംബുലൻസിൽ പുറത്തെത്തിച്ചു. കരസേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും കുഴലിലൂടെ തൊഴിലാളികള്‍ക്ക് അരികിലെത്തി ഓരോരുത്തരെയായി പുറത്തെത്തിക്കുകയാണ് ചെയ്തത്. ദൗത്യം വിജയകരമെന്നും അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K