30 November, 2023 09:25:38 AM


റോബിൻ ബസിന്‍റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കി ഗതാഗത വകുപ്പ്



തിരുവനന്തപുരം: റോബിന്‍ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റാണ് റദ്ദാക്കിയത്. തുടര്‍ച്ചയായി നിയമം ലംഘിച്ചതിനാണ് നടപടി. ബസിന്‍റെ  പെര്‍മിറ്റ് ഇന്നലെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ബസ് ഉടമ കിഷോറിനു നോട്ടീസ് നല്‍കിയിരുന്നു.

സ്റ്റേജ് ക്യാരേജ് ആയി റോബിന്‍ ബസ്സിന് സര്‍വീസ് നടത്താന്‍ പെര്‍മിറ്റിലൊന്ന് ചൂണ്ടിക്കാണിച്ചാണ് ബസ്സിനെതിരെ അധികൃതര്‍ നടപടി എടുക്കുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

ആഗസ്റ്റ് 30നാണ് ബസിന് ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ലഭിച്ചത്. എന്നാല്‍, ഇതിന്‍റെ  മറവില്‍ കോണ്‍ട്രാക്‌ട് കാര്യേജ് ആയ ബസ് സ്‌റ്റേജ് കാര്യേജ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K