03 December, 2023 04:50:15 PM


മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും അധികാരം ഉറപ്പിച്ച് ബിജെപി

കോൺഗ്രസിന് ആശ്വാസം തെലുങ്കാന മാത്രം



ന്യൂ ഡൽഹി : രാജസ്ഥാനിലും, ഛത്തീസ്ഗഡിലും ഭരണം പിടിച്ചെടുത്ത ബിജെപി മധ്യപ്രദേശില്‍ സ്വപ്ന തുല്യ വിജയമാണ് നേടിയത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മധ്യപ്രദേശ് ഭരണം നിലനിര്‍ത്തിയത്. മധ്യപ്രദേശിലെ ഏഴില്‍ ആറ് മേഖലകളിലും ബിജെപി നേട്ടം കൊയ്തു. 

രാജസ്ഥാനില്‍ തുടര്‍ഭരണം നേടാമെന്ന അശോക് ഗെലോട്ടിന്‍റെ  ആത്മവിശ്വാസത്തിന്റെ ചിറകുകൾ അരിഞ്ഞ പ്രകടനമായിരുന്നു ബിജെപി മുന്നേറ്റത്തിലൂടെ രാജസ്ഥാനത്തിൽ കണ്ടത്. ജയം നേടേണ്ട നിര്‍ണായക മേഖലകളിലെ പരാജയം നുണഞ്ഞതാണ് ഛത്തീസ്ഗഡില്‍   കോണ്‍ഗ്രസിന് ഭരണ നഷ്ടത്തിന് കാരണമായത്.

എക്സിറ്റ് പോളുകളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി ഛത്തീസ്ഗഡില്‍ ബിജെപിയുടെ നേട്ടം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ തെലങ്കാന മാത്രം കോണ്‍ഗ്രസിന് ആശ്വാസ വിജയം. അതേസമയം തെലങ്കാനയില്‍ ഒറ്റയ്ക്ക് മല്‍സരിച്ച 19 സീറ്റിലും സിപിഎം പിന്നിലാണ്. കോണ്‍ഗ്രസ് സഖ്യത്തില്‍ ഒറ്റയ്ക്ക് മല്‍സരിച്ച സിപിഐ മുന്നേറ്റം നടത്തി.

മധ്യപ്രദേശ്: ബി.ജെ.പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം. 230 ൽ 167 സീറ്റ്. കോൺ. 62 സീറ്റ് മാത്രം

രാജസ്ഥാൻ: 199 ൽ ബി.ജെ.പി 116, കോൺഗ്രസ് 68

ഛത്തിസ്ഗഡ്: 90 ൽ ബി.ജെ.പി 55. കോൺഗ്രസ് 33.

തെലുങ്കാന: 119ൽ കോൺഗ്രസ് 63. ബി.ആർ.എസ് 39. ബി.ജെ.പി - 10


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K