11 December, 2023 02:29:28 PM


ചെന്നൈ വെള്ളപ്പൊക്കം; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം കൈമാറി ശിവകാര്‍ത്തികേയന്‍



ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടമാണ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട് പോകുന്ന തമിഴ്നാട് സര്‍ക്കാരിനൊപ്പം സിനിമ സാംസ്കാരിക സംഘടനകളും രംഗത്തെത്തി.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്താണ് നടന്‍ ശിവകാര്‍ത്തികേയന്‍ ചെന്നൈയിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നോട്ട് വന്നത്. നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ നേരില്‍ കണ്ട് ശിവകാര്‍ത്തികേയന്‍ ചെക്ക് കൈമാറി. എക്സ് ഹാന്‍ഡിലിലൂടെ ഉദയനിധിയാണ് ഇക്കാര്യം പങ്കുവെച്ചത്. അദ്ദേഹത്തോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നതോടൊപ്പം ഒന്നിച്ചുള്ള പ്രയത്നത്തില്‍ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാമെന്നും. ഉദയനിധി എക്സിൽ കുറിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K