12 December, 2023 01:24:26 PM


യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ ഭക്ഷണത്തിൽ പുഴു; വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ര​ജി​സ്ട്രാ​ർ



തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മോ​ശം ഭ​ക്ഷ​ണം വി​ള​മ്പി​യ സം​ഭ​വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ര​ജി​സ്ട്രാ​ർ പ​റ​ഞ്ഞു. മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ഉ​ട​ന ന​ട​പ​ടി കൈ​കൊ​ള്ളു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് ര​ജി​സ്ട്രാ​ർ വ്യ​ക്ത​മാ​ക്കി.

യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ ഹോ​സ്റ്റ​ലി​ൽ കേ​ടാ​യ ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഹോ​സ്റ്റ​ലു​ക​ളി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നാ​കും ഭ​ക്ഷ​ണം ത​രി​ക. അ​തു പോ​ലും വൃ​ത്തി​യാ​യി ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ പ​രാ​തി. ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ​യും ഉ​പ​യോ​ഗി​ച്ച ബാ​ൻ​ഡ് എ​യ്ഡും ക​ണ്ടെ​ത്തി​യെ​ന്നാ​ണ് കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഹോ​സ്റ്റ​ൽ വാ​ർ​ഡ​നോ​ട് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ മോ​ശം അ​നു​ഭ​വ​മാ​ണ് ത​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു.

ഇ​തി​നെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ലെ​ന്നും ഇ​തി​നു മു​മ്പ് പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. സ്‌​ക്രൂ, പ​ക്ഷി തൂ​വ​ൽ, സ്‌​ക്ര​ബ​ർ പീ​സ്, പു​ഴു​ക്ക​ൾ, വ​ണ്ട്, പ്രാ​ണി​ക​ൾ എ​ന്നി​വ​യെ​ല്ലാം സ്ഥി​ര​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് കി​ട്ടാ​റു​ണ്ട്. ഇ​തെ കു​റി​ച്ച് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ ചെ​റി​യ അ​ശ്ര​ദ്ധ മൂ​ലം സം​ഭ​വി​ച്ച​താ​കു​മെ​ന്നാ​ണ് അ​വ​രു​ടെ ന്യാ​യ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടി​ചേ​ർ​ത്തു.

ഭ​ക്ഷ​ണ​ത്തി​ൽ മാ​ത്ര​മ​ല്ല, മെ​സി​ലും വൃ​ത്തി​യി​ല്ല. അ​വി​ടെ നി​റ​യെ എ​ലി​ക​ളാ​ണെ​ന്നും. ഒ​രു ദി​വ​സം രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ മെ​സ്സി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ടേ​ബി​ളി​ൽ എ​ലി ച​ത്ത് ക​ട​ന്നി​ട്ടു​ണ്ടെ​ന്നും. അ​തി​നെ നീ​ക്കം ചെ​യ്യാ​ൻ 12 മ​ണി​ക്കൂ​ർ വ​രെ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹാ​രം കാ​ണു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഉ​റ​പ്പു ന​ൽ​കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K