31 December, 2023 03:54:07 PM


മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ വന്‍തീപിടിത്തം; ആറ് മരണം



മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് ഫാക്ടറിയിൽ വന്‍തീപിടിത്തം. തീപിടിത്തത്തിൽ ആറ് പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗറിലെ ഫാക്ടറിയിൽ പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. അടച്ചിട്ട ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം.

പതിനഞ്ചോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീനിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K