10 January, 2024 06:57:12 PM


ചന്ദനക്കുടം, പേട്ടകെട്ട്; എരുമേലിയില്‍ ഗതാഗത ക്രമീകരണം



എരുമേലി: എരുമേലിയിലെ ചന്ദനക്കുടം, പേട്ടകെട്ട് എന്നിവയോടനുബന്ധിച്ച് നാളെ വൈകിട്ട്  4.00 മണി മുതല്‍ വെളളിയാഴ്ച വൈകിട്ട്  8.00 മണി വരെ  എരുമേലിയില്‍ പോലീസ്  ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത  ക്രമീകരണങ്ങള്‍.

കാഞ്ഞിരപ്പളളി ഭാഗത്തുനിന്നും റാന്നി പത്തനംതിട്ട ഭാഗത്തേയ്ക്ക്   പോകുന്ന വാഹനങ്ങൾ കുറുവാമുഴി പെട്രോൾപമ്പ് ജംങ്ങഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് -പതാലിപ്പടി (അമ്പലത്തിനുപുറകുവശം ) കരിമ്പിൻതോട് ചെന്ന്  മുക്കട വഴി പോകുക.

കാഞ്ഞിരപ്പളളി കുറുവാമുഴി ഭാഗത്തുനിന്നും എരുമേലി മുണ്ടക്കയം ഭാഗത്തേയ്ക്ക് പോകേണ്ടവാഹനങ്ങൾ കൊരട്ടിപാലത്തിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പാറമട - മഠം പടി വഴി പോകുക.

മുണ്ടക്കയം ഭാഗത്തുനിന്നും റാന്നി,പത്തനംതിട്ട ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ പ്രോപ്പോസ് – എം.ഇ.എസ് -  മണിപ്പുഴ വന്ന് ഇടത്തോട്ടു തിരിഞ്ഞ് കനകപ്പലം വന്നു പോകുക.

റാന്നി ഭാഗത്തുനിന്നും കാഞ്ഞിരപ്പളളി ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മുക്കട റബ്ബർ ബോർഡ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുതിരിഞ്ഞു ചാരുവേലി -കരിക്കാട്ടുർസെന്റർ -പഴയിടം- ചിറക്കടവ് വഴി പോകുക.

പമ്പാവാലി ഭാഗത്തുനിന്നും കാഞ്ഞിരപ്പളളി, മുണ്ടക്കയം ഭാഗത്തയ്ക്ക് വരുന്ന വാഹനങ്ങൾ  എം.ഇ.എസ് കോളജ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു പ്രോപ്പോസ്- പാറമടയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പോകുക.

പമ്പാവാലി ഭാഗത്തുനിന്നും മുണ്ടക്കയം ഭാഗത്തയ്ക്ക് വരുന്ന വാഹനങ്ങൾ എം.ഇ.എസ് കോളജ്  എം.ഇ.എസ് കോളജ്  ജംഗ്ഷനില്‍  നിന്നും തിരിഞ്ഞു പ്രോപ്പോസ്- പാറമടയിൽ - പുലിക്കുന്ന് വഴി പോകുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K