11 January, 2024 06:38:28 PM


കോട്ടയം ബസേലിയസ് കോളേജിലും എസ് എഫ് ഐ - കെ എസ് യു ബാനർ പോര്



കോട്ടയം ബസേലിയസ് കോളേജിലും കെ എസ് യു - എസ് എഫ് ഐ ബാനർ പോര് മുറുകുന്നു. ബസേലിയോസ് കോളേജിന്‍റെ പ്രധാന കവാടത്തിലാണ് ബാനർ കെട്ടി ഇരു കൂട്ടരും പ്രതിഷേധിച്ചത്.
 
സംഘി ചാൻസലർ വാപ്പസ് ജാവോ എന്ന് ഗവർണർക്കെതിരെയുള്ള ബാനർ എസ്എഫ്ഐയാണ് ആദ്യം ഉയർത്തിയത്. മുഖ്യനും ഗവർണർക്കും വീതം വയ്ക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ എന്ന ബാനർ ഇതിന് മുകളിൽ കെട്ടി കെഎസ്‌യുവും രംഗത്ത് എത്തി.

സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ഇത് കെ. സുധാകരന്‍റെ നാട് അല്ല എന്ന് എസ് എഫ് ഐ യും ഇതിന് മുകളിൽ വീണ്ടും ബാനർ ഉയർത്തി മറുപടി നൽകി.  77 ൽ സിപിഎം ആർഎസ്എസു മായി വീതം വെച്ച് കിട്ടിയ സ്ഥാനത്ത് ഇന്ന് കേരളത്തിന്‍റെ മുഖ്യനാണ് എന്ന് വീണ്ടും കെ എസ് യു നാലാം നിര ബാനർ സ്ഥാപിച്ചു.

സർവകലാശാലകളിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് എസ്എഫ്ഐ വിദ്യാർത്ഥി പ്രതിനിധികൾ ചൂണ്ടിക്കാണിക്കുമ്പോൾ സംഘപരിവാർ - സിപിഎം അന്തർധാര തുറന്ന കാട്ടാനാണ് തങ്ങളുടെ ശ്രമം എന്ന് കെഎസ്‌യു സമരത്തിന്റെ പശ്ചാത്തലത്തിൽ  വ്യക്തമാക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K