20 January, 2024 01:25:45 PM


സർക്കാരിൻ്റെ കഴിവുകേട് മറച്ചുവയ്ക്കാനാണ് ഡൽഹി സമരം- വി ഡി സതീശൻ



തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കേരളസർക്കാർ ഉണ്ടാക്കിയ കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡൽഹിയിൽ പോയി സമരം ചെയ്താൽ അതിന്‍റെ പുറകെ പോകാൻ വേറെ ആളെ നോക്കിയാൽ മതി. 

കേന്ദ്രം നൽകുന്ന വിഹിതം കുറഞ്ഞത് ഒരു കാരണം മാത്രമാണ്. അഴിമതിയാണ് പ്രധാനകാരണം. കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയാണ്. സർക്കാരിൻ്റെ കഴിവുകേടും കെടുകാര്യസ്ഥിതയും മറച്ചുവയ്ക്കാനാണ് ഡൽഹി സമരം. എല്ലാ രേഖകളും കൊടുത്തിട്ടും പണം കിട്ടുന്നില്ലെങ്കിൽ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാം.

തൃശ്ശൂരിൽ ബി ജെ പിയും സി പി എമ്മും തമ്മിൽ സെറ്റിൽമെന്റ് ആകും. തൃശൂരിലെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പാർട്ടി തീരുമാനിക്കും. അതുവരെ വരുന്ന ചുവരെഴുത്തുകൾ മായ്ച്ചു കളയുമെന്നും വി ഡി സതീശൻ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K